Drisya TV | Malayalam News

അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പി.ആർ വർക്ക് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്

 Web Desk    3 Oct 2024

കോഴിക്കോട് വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മനാഫ്."കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഈ വാർത്താ സമ്മേളനം. ഈ വിഷയത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. ജോലിക്കാരന്റെ്റെ ആവശ്യത്തിന് വേണ്ടി അവസാനം വരെ ആത്മാർത്ഥമായി നിൽക്കുകയാണ് ചെയ്‌തത്. താൻ പൂർണമായും ആ കുടുംബത്തിന് ഒപ്പമാണ്. ഇന്നത്തോടെ ആ വിവാദം അവസാനിപ്പിക്കണം. എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറുകയാണ് വേണ്ടത്. പരസ്പ്‌പരം ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന്റെ മഹത്വം ഇല്ലാതാവരുത്"- മനാഫ് പറഞ്ഞു.അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പി.ആർ വർക്ക് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. വൈകാരിക മുതലെടുപ്പ് നടത്തിയിട്ടില്ല. തൻ്റെ വ്യക്തിത്വം ഇങ്ങനെയാണ്. ചിലർക്ക് അത് വൈകാരികമായി തോന്നുന്നതാണ്. യൂടൂബ് ചാനൽ തുടങ്ങിയത് കാര്യങ്ങൾ ലോകത്തെ അറിയിക്കാനാണ്. അർജുന്റെ കുടുംബത്തിന്റെ പേരിൽ ഒരാളോടും പണപ്പിരിവ് നടത്തിയിട്ടില്ല. പണപ്പിരിവ് നടത്തിയതായി തെളിഞ്ഞാൽ തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്നും മനാഫ് പറഞ്ഞു.വാഹനത്തിന്റെ ആർ.സി. ഓണർ സഹോദരനാണെങ്കിലും ഉടമസ്ഥത തങ്ങൾക്ക് രണ്ടുപേർക്കുമാണെന്ന് മനാഫ് വിശദീകരിച്ചു.മുക്കത്ത് ഒരു സ്‌കൂളിൽ പരിപാടിക്ക് വിളിച്ചിരുന്നു. അവർ ഒരു തുക തരാമെന്ന് പറഞ്ഞു. ആ തുക അർജുൻ് മകന് വേണ്ടി കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവരോട് പറഞ്ഞിരുന്നു. അവർ അത് സമ്മതിക്കുകയും ചെയ്‌തു. ഇത് കൈമാറാനാണ് അർജുൻ്റെ മകന്റെ അക്കൗണ്ട് നമ്പർ ചോദിച്ചത്. പണം താൻ വാങ്ങിയിട്ടില്ല. ഇത് അർജുൻ്റെ മകന് കൈമാറാൻ ആഗ്രഹിച്ചത് തെറ്റാണെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നു. അർജുന്റെ മകന്റെ നന്മ മാത്രമാണ് ആഗ്രഹിച്ചത്.യൂടൂബ് ചാനലിൽ ഉപയോഗിച്ച അർജുന്റെ ഫോട്ടോ മാറ്റിയിട്ടുണ്ട്. ദൗത്യത്തിലെവിടെയും താൻ പി.ആർ വർക്ക് നടത്തിയിട്ടില്ല.രക്ഷാപ്രവർത്തനത്തിൻ്റെ സമയത്ത് അതിന്റെ വിവരങ്ങൾ വേഗത്തിൽ പുറംലോകത്തെ അറിയിക്കാനാണ് യൂടൂബ് ചാനൽ തുടങ്ങിയത്. ആളുകൾക്ക് തിരിച്ചറിയാനാണ് ലോറി ഉടമ മനാഫ് എന്ന് യൂടൂബ് ചാനലിന് പേര് നൽകിയത്. ചാനൽ ഇതുവരെ മോണിറ്റൈസ് ചെയ്തിട്ടില്ല. അർജുനെ ലഭിച്ചതിന് ശേഷം ചാനൽ ഉപയോഗിച്ചിട്ടില്ല. പക്ഷെ ഇനി ഉപയോഗിക്കാനാണ് തീരുമാനം. താനും മാൽപേയും നാടകം കളിച്ചോ എന്നകാര്യം എല്ലാവർക്കും അറിയുന്നതാണെന്നും മനാഫ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News