Drisya TV | Malayalam News

എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ പൊട്ടുകുത്തലിന് ഫീസ് ഈടാക്കാൻ നൽകിയ കരാറുകൾ റദ്ദാക്കാനൊരുങ്ങി ദേവസ്വം ബോർഡ്

 Web Desk    3 Oct 2024

ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി. പേട്ടയ്ക്കുമുൻപ്‌ വലിയതോട്ടിൽ കുളിച്ചെത്തുന്നവർക്ക് നടപ്പന്തലിൽ ചന്ദനവും കുങ്കുമവും ഭസ്മവുമൊക്കെ വെക്കാറുണ്ട്. ഇവിടെ പൊട്ടുകുത്തുന്നതിന് 10 രൂപ ഫീസ് ഈടാക്കാനും അതിന് കരാർ നൽകിയതുമാണ് വിവാദമായത്. എന്നാൽ ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാൽ എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ പൊട്ടുകുത്തൽ അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ്.ഇവിടെ പൊട്ടുകുത്തലിന് ഫീസ് ഈടാക്കാൻ നൽകിയ കരാറുകൾ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കരാർ റദ്ദാക്കും. ഇതിനായി നിയമനടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോർഡ്.ഇക്കാര്യം ഹൈന്ദവസംഘടനകളും ബോർഡിനെ അറിയിച്ചു. അമിതനിരക്ക് തടയാനും തർക്കവും വഴക്കും ഒഴിവാക്കാനുമാണ് ബോർഡ് ഏറ്റെടുത്ത് ഫീസ് നിശ്ചയിച്ച് മൂന്നുപേർക്ക് കരാർ നൽകിയതെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.ഓഗസ്റ്റ് 15 ന് വിവിധ സംഘടനകളുടെ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തപ്പോഴോ ലേലത്തിലോ ആരും പരാതിയോ എതിർപ്പോ ഉന്നയിച്ചില്ലെന്ന് ബോർഡ് വിശദീകരിച്ചു.

  • Share This Article
Drisya TV | Malayalam News