Drisya TV | Malayalam News

ഒക്ടോബറിൽ പ്രദർശനത്തിനൊരുങ്ങുന്ന "സ്വർഗം"എന്ന സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

 Web Desk    2 Oct 2024

"ഒരു സെക്കൻഡ് ക്ലാസ് യാത്ര"യുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് "സ്വർഗം".ചിത്രത്തിൽ ആനിയമ്മയായെത്തുന്ന മഞ്ജുപിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ മാതൃകയിലുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു റോബോട്ടും പോസ്റ്ററിലുണ്ട്.അജു വർഗീസ്,ജോണി ആൻ്റണി, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.വേഷങ്ങളിൽ എത്തുന്നത്.മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം ആണ് ചിത്രം നിർമ്മിക്കുന്നത്.ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും.

  • Share This Article
Drisya TV | Malayalam News