Drisya TV | Malayalam News

തായ്‌ലൻഡിൽ താൻ ഓമനിച്ചു വളർത്തിയിരുന്ന മുതലകളെ കൂട്ടത്തോടെ കൊന്നൊടുക്കി കർഷകൻ

 Web Desk    1 Oct 2024

ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി ചുഴലിക്കാറ്റ് തെക്കൻ ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും ആഞ്ഞടിച്ചിരുന്നു. തായ്‌ലൻഡിൽ മാത്രം ഇതുമൂലം ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തു.യാഗി ചുഴലിക്കാറ്റിൽ മുതലകളെ പാർപ്പിച്ചിരുന്ന കെട്ടിടം തകർന്ന് മുതലകൾ പുറത്തുകടന്ന് ആളുകളെ ആക്രമിക്കുന്നത് തടയാനാണ് കർഷകൻ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. 37 കാരനായ നത്തപാക് ഖുംകാദ് എന്നയാളാണ് മുതലകളെ കൊന്നൊടുക്കിയത്. 13 അടിവരെ നീളമുള്ള ക്രോക്കഡൈൽ എക്സ് ഇനത്തിൽപ്പെട്ട 125 ഓളം മുതലകളെയാണ് ഇയാൾ വളർത്തിയിരുന്നത്.ഏകദേശം 17 വർഷമായി നത്തപാക്ക് വടക്കൻ തായ്‌ലൻഡിൽ തന്റെ മുതല ഫാം നടത്തിവരികയായിരുന്നു. ഇതിനുമുൻപും ഈ പ്രദേശത്ത് മഴയും വെള്ളപ്പൊക്കവുമെല്ലാം ഉണ്ടായിരുന്നിട്ടും അതൊന്നും ഫാമിനെ ബാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇത്തവണ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായതോടെ 24 മണിക്കൂറിനുള്ളിൽ തന്നെ ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വരുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News