Drisya TV | Malayalam News

സ്വന്തമായി റേസിം​ഗ് ടീം പ്രഖ്യാപിച്ച് തല അജിത് 

 Web Desk    29 Sep 2024

വരാനിരിക്കുന്ന യൂറോപ്യൻ റേസിങ് സീസണിലൂടെയാണ് അജിത് റേസിം​ഗിലേക്ക് തിരിച്ചെത്തുന്നത്.ഇപ്പോൾ സ്വന്തമായി റേസിം​ഗ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ‘അജിത് കുമാർ റേസിം​ഗ്’ എന്നാണ് ടീമിന് പേര് നൽകിയിരിക്കുന്നത്.താരത്തിന്റെ മാനേജർ ആയ സുരേഷ് ചന്ദ്രയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് .ആവേശകരമായ പുതിയ സാഹസികതയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ചന്ദ്ര അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് അജിത് വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്നത്. വരാനിരിക്കുന്ന യൂറോപ്യൻ റേസിങ് സീസണിലൂടെയാണ് അജിത് റേസിം​ഗിലേക്ക് തിരിച്ചെത്തുന്നത്. ദേശീയ സിംഗിൾ-സീറ്റർ റേസിങ് ചാംപ്യൻഷിപ്പ്, ഏഷ്യൻ ഫോർമുല ബിഎംഡബ്ല്യു ചാംപ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3 ചാംപ്യൻഷിപ്പ് തുടങ്ങിയവയിൽ അജിത് പങ്കെടുത്തിരുന്നു.അടുത്തിടെ റേസിങ്ങിൽ സജീവമാകുന്നതിന്റെ ഭാ​ഗമായി അജിത് സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇപ്പോൾ സ്വന്തമായി റേസിം​ഗ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News