Drisya TV | Malayalam News

അമല്‍ നീരദ് ചിത്രം "ബോഗയ്‌ന്‍വില്ല"യുടെ റിലീസ് തീയതിയുമായി പുതിയ പോസ്റ്റർ എത്തി

 Web Desk    28 Sep 2024

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ബോഗയ്‌ന്‍വില്ല"യുടെ റിലീസ് തീയതി പുറത്ത്.പ്രൊമോ ഗാനമായ "സ്തുതി" പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ വൺ മില്യണിലേറെ കാഴ്ചക്കാരെ നേടിയിരിക്കുന്നതിനിടയിലാണ് റിലീസ് തീയതിയുമായി പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്‌. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

  • Share This Article
Drisya TV | Malayalam News