Drisya TV | Malayalam News

സോളാര്‍ സിസ്റ്റത്തിനായി പുരപ്പുറങ്ങള്‍ വാടകയ്ക്ക് നല്‍കാം, 5 വര്‍ഷം കൊണ്ട് ഉടമസ്ഥാവകാശവും സ്വന്തമാക്കാം

 Web Desk    21 Sep 2024

വൈദ്യുതി പ്രതിസന്ധി കനത്ത രീതിയില്‍ നേരിടുന്ന സംസ്ഥാനമാണ് കേരളം. അടുത്തടുത്ത് വീടുകള്‍ ധാരാളമുളള പ്രദേശമായ കേരളത്തില്‍ ഏറ്റവും അനുയോജ്യമാണ് പുരപ്പുറ സോളാര്‍ സിസ്റ്റങ്ങള്‍. ഇതിനു സഹായകരമായ ഒരു പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.വീടുകളുടെ ഒഴിഞ്ഞു കിടക്കുന്ന മുകള്‍ഭാഗം വാടകയ്ക്ക് നല്‍കി വരുമാനം നേടാവുന്ന പദ്ധതിയാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് കീഴിലാണ് പദ്ധതി അവതരിപ്പിക്കുന്നത്.മേൽക്കൂരകൾ ഉപയോഗിക്കുന്നതിന് പകരമായി വാടകയോ വൈദ്യുതിയോ സ്വീകരിക്കുന്നതിനുള്ള ഓപ്ഷനാണ് പദ്ധതിയുടെ കീഴില്‍ കൊണ്ടു വരിക.റിന്യൂവബിൾ എനർജി സർവീസ് കമ്പനികൾക്കാണ് (RESCO) മേൽക്കൂരകൾ പാട്ടത്തിന് നൽകാന്‍ സാധിക്കുക. ഇതുസംബന്ധിച്ച കരട് മാർഗനിർദ്ദേശങ്ങൾ കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറപ്പെടുവിച്ചു.പുരപ്പുറങ്ങളില്‍ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ വേണ്ടി വീട്ടുടമസ്ഥർ പണം ചെലവഴിക്കേണ്ട ആവശ്യമില്ല.എല്ലാ കാര്യങ്ങളും എനർജി സർവീസ് കമ്പനികൾ ഏറ്റെടുക്കുന്നതാണ്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി അനുസരിച്ച് വീടുടമസ്ഥര്‍ക്ക് ഇതില്‍ നിന്ന് വാടക ഇനത്തില്‍ വരുമാനം ലഭിക്കുന്നതാണ്.

  • Share This Article
Drisya TV | Malayalam News