Drisya TV | Malayalam News

സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിച്ച് നിയമനം നടത്തിയ 1,818 സ്വകാര്യ സ്ഥാപനങ്ങൾക്ക് താക്കീത് നൽകി യുഎഇ 

 Web Desk    21 Sep 2024

2022ൻ്റെ രണ്ടാം പകുതി മുതൽ 2024 സെപ്‌തംബർ 17വരെ യുഎഇയിൽ 1,818 സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിച്ച് നിയമനം നടത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം (മൊഹെ).ഈ കമ്പനികൾ 2,784 പൗരന്മാരെയാണ് നിയമവിരുദ്ധമായി നിയമിച്ചിരിക്കുന്നത്.തെളിയിക്കപ്പെടുകയും ചെയ്തു‌.നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ 20,000 ദിർഹവും (4,55,588 രൂപ) മുതൽ 5,00,000 ദിർഹവും (1,13,89,701 രൂപ) പിഴ ചുമത്തും. മാത്രമല്ല, ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും.ശരിയായ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനൊപ്പം ആവശ്യമായ സാമ്പത്തിക വിഹിതം നൽകാനും കമ്പനികളോട് മൊഹെ ആവശ്യപ്പെട്ടു. എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച വ്യക്തികൾക്ക് അവരുടെ നാഫിസ് ആനുകൂല്യങ്ങളും മറ്റ് മുൻകാല സാമ്പത്തിക ആനുകൂല്യങ്ങളും നിർത്തലാക്കും.സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലേക്കോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ കോൾ സെൻ്ററുമായി ബന്ധപ്പെട്ട് പരാതികൾ നൽകണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

  • Share This Article
Drisya TV | Malayalam News