Drisya TV | Malayalam News

വാഴ സിനിമ സെപ്റ്റംബർ 23ന് ഒ.ടി.ടിയിലെത്തുന്നു 

 Web Desk    20 Sep 2024

തിയറ്ററുകളിൽ വൻ വിജയം നേടിയ വാഴ ഒ.ടി.ടിയിലെത്തുന്നു.സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം കാണാനാവും.ആഗസ്റ്റ് 15 ന് റിലീസ് ചെയ്‌ത ചിത്രം ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടിയിരുന്നു.ആനന്ദ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനായ വിപിൻ ദാസ് ആണ് .ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഇവരെ കൂടാതെ ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരായിരുന്നു മറ്റു താരങ്ങൾ.

  • Share This Article
Drisya TV | Malayalam News