Drisya TV | Malayalam News

ഇന്ന് ദേശീയ സിനിമാ ദിനം,പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരം

 Web Desk    20 Sep 2024

മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ സെപ്റ്റംബർ 20നാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്.സെപ്റ്റംബർ 20ന് ഏത് സമയത്തും ഓഫർ ലഭിക്കും. ബുക്കിങ് ആപ്പുകളിൽ 99 രൂപയ്ക്ക് പുറമേ അധിക ബുക്കിങ് ചാർജ് ഉണ്ടായിരിക്കും.തിയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം.ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.മൾട്ടിപ്ലെക്സ് അസോസിയേഷന് കഴിലുള്ള പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാവുക.എന്നാൽ ത്രിഡി സിനിമകൾ, ഐമാക്സ്, 4 ഡിഎക്സ്, റിക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല.

  • Share This Article
Drisya TV | Malayalam News