Drisya TV | Malayalam News

18 വയസിന് താഴെയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെല്ലാം ഇനി "ടീൻ അക്കൗണ്ട്"ലേക്ക് 

 Web Desk    19 Sep 2024

18 വയസിന് താഴെയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെല്ലാം അടുത്തയാഴ്ച മുതൽ ഓട്ടോമാറ്റിക്കായി പുതിയ "ടീൻ അക്കൗണ്ട്" സെറ്റിങ്സിലേക്ക് മാറ്റപ്പെടും.അക്കൗണ്ടുകൾക്ക് മേൽ രക്ഷിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റ്ൽ സെറ്റിങ്സിന്റെ ഭാഗമായാണ് പുതിയ സംവിധാനം.ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവർമാർക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറും. ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഉള്ളടക്കങ്ങൾ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും.സന്ദേശങ്ങൾ അയക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീൻ അക്കൗണ്ടുകൾ. 18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകൾ അപ്ഡേറ്റ് എത്തുന്നതോടെ ടീൻ അക്കൗണ്ട് ആയിരിക്കും. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകൾക്ക് ടീൻ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ സാധിക്കില്ല.രക്ഷിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റൽ സെറ്റിങ്സിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയാണ് ലക്ഷ്യം. ഇൻസ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകൾ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റാഗ്രാമിൻ്റെ മാതൃസ്ഥാപനമായ മെറ്റ നിർബന്ധിതരായത്.

  • Share This Article
Drisya TV | Malayalam News