Drisya TV | Malayalam News

യുവനായകൻ മാത്യു തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന "കപ്പ്" എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

 Web Desk    18 Sep 2024

നവാഗതനായ സഞ്ജു വി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലീനാ മേരി ആന്റണി എന്നിവരാണ് നിർമിക്കുന്നത്.യുവനായകൻ മാത്യു തോമസാണ് കണ്ണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫും നമിതാ പ്രമോദും മറ്റ് രണ്ടുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം റിയ ഷിബുവാണ് നായിക.സ്പോർട്ട്സ് പശ്ചാത്തലത്തിലൂടെ സ്നേഹത്തിന്റേയും, ബന്ധങ്ങളുടേയുമൊക്കെ കഥ പറയുകയാണ് ഈ ചിത്രം. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഏറെ ആസ്വാദകരമാകും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം.ഗുരു സോമസുന്ദരം, ജൂഡ് ആൻ്റണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

  • Share This Article
Drisya TV | Malayalam News