Drisya TV | Malayalam News

രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ട്രെയിൻ; അഞ്ച് ലക്ഷം യാത്രക്കാർ, 176 കോടി വരുമാനം

 Web Desk    17 Sep 2024

പ്രതിദിനം 2 കോടിയിലധികം ആളുകൾ ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നു. ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യക്കുള്ളത്. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, മെയിൽ എക്സ്പ്രസ് തുടങ്ങി ഇന്ത്യയിൽ പ്രതിദിനം 13452 ട്രെയിനുകൾ സർവ്വീസ് നടത്തുന്നു. ഇവയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ട്രെയിനുകളുമുണ്ട്.ബാംഗ്ലൂർ രാജധാനി എക്‌സ്പ്രസാണ് വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ. ബാംഗ്ലൂർ രാജധാനി എക്സ്പ്രസ് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് കെ എസ് ആർ ബാംഗ്ലൂരിലേക്ക് പോകുന്നതാണ് . 2022-23 വർഷത്തിൽ 509510 പേരാണ് ഈ ട്രെയിനിൽ യാത്ര ചെയ്തത്. ഇതോടെ ഏകദേശം 176 കോടി രൂപയായിരുന്നു വരുമാനമായി റെയിൽ വേയ്‌ക്ക് ലഭിച്ചത്.പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന സീൽഡ രാജധാനി എക്സ്പ്രസ് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ട്രെയിൻ . സീൽദാ രാജധാനി എക്സ്പ്രസ് 2022-23 വർഷത്തിൽ 5,09,164 യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഇതുമൂലം ഈ ട്രെയിനിന്റെ വരുമാനം 128 കോടി 81 ലക്ഷമാണ് ഈ ട്രെയിന്റെ വരുമാനം.

  • Share This Article
Drisya TV | Malayalam News