Drisya TV | Malayalam News

30 കോടി വില; മുംബൈയിൽ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

 Web Desk    17 Sep 2024

കോടികൾ മുടക്കി നടൻ പൃഥ്വിരാജ് മുംബൈ നഗരത്തിൽ ആഡംബര വസതി വാങ്ങിയതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പേരിലാണ് നഗരത്തിൽ ആഡംബര വസതി വാങ്ങിയിരിക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് ഈ റിപ്പോർട്ടുകൾ പുറത്തുവിട്ടത്.30.6 കോടി രൂപ ചിലവിട്ടാണ് വസതി വാങ്ങിയിരിക്കുന്നത്. മുംബൈയിലെ പാലി ഹില്ലിലാണ് പുതിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള വസതി. പൃഥ്വിരാജിന്റെ ഉടമസ്ഥതയിൽ മുംബൈയിലുള്ള രണ്ടാമത്തെ പ്രോപ്പർട്ടിയാണ് ഇപ്പോൾ സ്വന്തമാക്കിയ ഈ ആഢംബര വസതി.2,971 ചതുരശ്ര അടിയാണ് പുതിയ വസതിയ്ക്ക് ഉള്ളത്. നാല് കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യം വസതിയിൽ ഉണ്ട്. 431 ചതുരശ്ര അടിയാണ് കാർ പാർക്കിംഗിന് വേണ്ടി മാത്രം ഉള്ളത്. ഈ വർഷം സെപ്തംബറിൽ ആയിരുന്നു ഈ വസതി വാങ്ങാനുള്ള തീരുമാനം അന്തിമമായത്. ഈ വസതിയുടെ രജിസ്‌ട്രേഷനായി സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 1.84 കോടി രൂപയും, രജിസ്‌ട്രേഷൻ ഫീസ് 30,000 രൂപയും ആയി എന്നാണ് റിപ്പോർട്ടുകൾ.പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ പാലി ഹില്ലിലാണ് മറ്റൊരു വസതി കൂടിയുള്ളത്.

  • Share This Article
Drisya TV | Malayalam News