Drisya TV | Malayalam News

എംപോക്‌സ് വാക്‌സിന് അനുമതി നൽകി ലോകാരോഗ്യസംഘടന

 Web Desk    14 Sep 2024

ആഫ്രിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്സ‌ിന് ലോകാരോഗ്യസംഘടന അനുമതി നൽകിയത്.ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്.എംപോക്സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യഅം ഗീകൃത വാക്സിനാണ് ഇതെന്നും ഇത് പ്രധാന ചുവടുവെപ്പാണെന്നും ലോകാരോ ഗ്യസംഘടനയുടെ ഡയറക്‌ടർ ജനറലായ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. ആഫ്രിക്കയിൽ നിലവിലുള്ള രോ ഗവ്യാപനപശ്ചാത്തലത്തിലും ഭാവിയിലും എംപോക്സ് പ്രതിരോധത്തിന് വാക്സിൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.2022 മുതൽ ലോകത്തിൻ്റെ പലഭാ ഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്.നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ.2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു.പതിനെട്ട് വയസ്സും അതിനുമുകളിലും പ്രായമുള്ളവരിലാണ് വാക്‌സിൻ ഉപയോ ഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഭാവിയിൽ രോഗവ്യാപനം അനിയന്ത്രിതമായാൽ പതിനെട്ടു വയസ്സിനു താഴെയുള്ളവരിലും ഉപയോഗിക്കാൻ അനുമതി നൽകും.

  • Share This Article
Drisya TV | Malayalam News