Drisya TV | Malayalam News

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സൂക്ഷ്മദര്‍ശിനിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 Web Desk    14 Sep 2024

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നസ്രിയ നസീം നായികയും ബേസിൽ ജോസഫ് നായകനുമായി എത്തുന്ന സൂക്ഷ്മദർശിനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിൻ്റെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എം സിയുടെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്‌ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

  • Share This Article
Drisya TV | Malayalam News