Drisya TV | Malayalam News

അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം

 Web Desk    12 Sep 2024

ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് വിവാഹത്തിനു മുൻപ് ജനിതക പരിശോധന നിർബന്ധം.കുട്ടികളിലേക്കു ജനിതക രോഗങ്ങൾ പകരാതിരിക്കാനാണ് പരിശോധന നിർബന്ധമാക്കിയത്.ഇതിനായി അബുദാബി, അൽദഫ, അൽഐൻ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. 14 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും.കേൾവി നഷ്ട‌പ്പെടൽ, രക്തം കട്ടപിടിക്കൽ, വളർച്ചാ കാലതാമസം, അവയവങ്ങൾ പ്രവർത്തിക്കാതിരിക്കുക,ഹോർമോൺ അസന്തുലിതാവസ്‌ഥ, അപസ്‌മാരം എന്നിവയുമായി ജനിക്കുന്നത് ജനിതക വൈകല്യങ്ങൾ കാരണമാണ്.രോഗമുള്ളവർക്ക് കൗൺസലിങ്, മരുന്ന് എന്നിവ നൽകും.

  • Share This Article
Drisya TV | Malayalam News