Drisya TV | Malayalam News

ആന്‍ഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിള്‍, ഏതൊക്കെ ഫോണുകളില്‍ ലഭിക്കും?

 Web Desk    7 Sep 2024

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കി. നിലവില്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ട് വഴി സോഴ്സ് കോഡും ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഡിവൈസുകള്‍ക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകള്‍ നിര്‍മിക്കാം.വരുന്ന ആഴ്ചകളിലാണ് ആന്‍ഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിള്‍ പിക്സല്‍ ഫോണുകളിലാണ് ആദ്യമെത്തുക. എന്നാല്‍ സാംസങ്, മോട്ടോറോള, വണ്‍പ്ലസ്, നത്തിങ്, തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉപയോക്താക്കള്‍ക്ക് കുറച്ച്കൂടി കാത്തിരിക്കണം.കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കും വിധമാണ് ആന്‍ഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകള്‍ പോലുള്ള വലിയ സ്‌ക്രീനുകളിലെ മള്‍ടി ടാസ്‌കിങ്, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.പുതിയ വോളിയം കണ്‍ട്രോള്‍ പാനല്‍, പാര്‍ഷ്യല്‍ സ്‌ക്രീന്‍ ഷെയറിങ്, ഫുള്‍ സ്‌ക്രീന്‍ ആപ്പുകള്‍ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആന്‍ഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാര്‍ട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News