Drisya TV | Malayalam News

ഓണം റിലീസായി കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12-ന് ചിത്രം തിയേറ്ററുകളിലെത്തും

 Web Desk    3 Sep 2024

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12-ന് തിയേറ്ററുകളിലെത്തും.ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് നായിക. വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്‌ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്‌ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News