Drisya TV | Malayalam News

പുഷ്പ ടു 270 കോടി രൂപയ്ക്ക് ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

 Web Desk    1 Sep 2024

സുകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പുഷ്പ ദ റൈസ് എന്ന ചിത്രത്തിന്റെ ആദ്യഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്.ഇപ്പോൾ പുഷ്പ:ദ റൂൾ എന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് ചിത്രം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നെറ്റ്ഫ്ലിക്സ് 270 കോടി രൂപയ്ക്കാണ് പുഷ്പ ടു റൈറ്റ്സ് സ്വന്തമാക്കിയത് എന്നാണ് ആകാശവാണി റിപ്പോർട്ട് ചെയ്യുന്നത്.ആദ്യഭാഗത്തിന്റെ സംവിധാനം നിർവഹിച്ച സുകുമാർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകൻ.ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ്.ചിത്രത്തിൽ രശ്‌മികമന്ദന ആണ് നായികയായി എത്തുന്നത്.

  • Share This Article
Drisya TV | Malayalam News