Drisya TV | Malayalam News

ക്രിമിനൽ പ്രവർത്തനങ്ങൾക്കായി മെസേജിംഗ് ആപ്പായ ടെലഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തെത്തുടർന്ന് ആപ്പിനെതിരെ ആന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

 Web Desk    29 Aug 2024

ചൂതാട്ടം , പണാപഹരണം തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾ ടെലഗ്രാം കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാർ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.ടെലഗ്രാമിൻ്റെ സ്ഥാപകനും സി.ഇ.ഒയുമായ പാവേൽ ഡ്യൂരോവ് ആപ്പിന്റെ നിയന്ത്രണ നയങ്ങളുടെ പേരിൽ ആഗസ്റ്റ് 24 പാരീസിൽ വെച്ച് അറസ്റ്റ്ചെയ്യപ്പെട്ട സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രം ഇത്തരം ഒരു നീക്കവുമായി മുന്നോട്ട് വന്നത്.ആപ്പ് ഉപയോഗിച്ച് നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ വീഴ്ചവരുത്തി എന്നതിന്റെ പേരിലാണ് ഡ്യുരോവിനെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററും കേന്ദ്ര ഇലക്ടടോണിക്സ് ഐ.ടി മന്ത്രാലയവും ടെലഗ്രാമിന്റെ ഡേറ്റ കൈമാറ്റമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കേന്ദ്രസർക്കാരിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ഇലക്ടടോണിക്സ് ഐ.ടി മന്ത്രാലയയവും സംയുക്തമായായിരിക്കും അന്വേഷണം നടത്തുക

  • Share This Article
Drisya TV | Malayalam News