വൈക്കം : കൊല്ലം കവിത സാഹിത്യ കലാസാംസ്കാരിക വേദിയുടെ ഗിരീഷ് പുത്തഞ്ചേരി അവാർഡ് അനീഷ് ഗംഗാധാരന് ലഭിച്ചു. കവിത,ഗാനരചന, കലാമേഖലയിലുള്ള മികവിനാണ് അംഗീകാരം ലഭിച്ചത്. ജൂലൈ 23ന് തിരുവനന്തപുരത്തു വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. അനീഷ് ഗംഗാധരനും, ഭാര്യ കവിയത്രിയുമായ ശരണ്യ അനീഷും ചേർന്ന് നിരവധി മ്യൂസിക്കൽ ഭക്തിഗാന ആൽബങ്ങളും, ഷോർട്ട് ഫിലിമുകളും, ഡോക്കുമെന്ററികളും പുറത്തിറക്കിയിട്ടുണ്ട്. അഞ്ചിതൾപൂവ് കലാസാഹിത്യവേദിയുടെ സെക്രട്ടറിയായ അനിഷ് ഗംഗാധരൻ കുമരകം പള്ളിച്ചിറ ഗംഗാധരൻ ഭാസുര ദമ്പതികളുടെ മകനാണ്. മക്കൾ ഉത്തര, ഉത്ര.