സെൻ്റ് വിൻസെൻ്റ് മോണാസ്ട്രി പ്രിയോർ ഫാദർ ജയിംസ് നരിതൂക്കിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തിരുന്നാളിൽ പങ്കെടുത്ത് പരി. അമ്മയുടെ മാതൃവാത്സല്യവും അനുഗ്രഹങ്ങളും സ്വീകരിക്കാൻ കാർമ്മൽ കുടുംബത്തിൽ നിന്നും കൂടാതെ ക്ഷണിക്കപ്പെട്ടവരും ആയി വൈദികരും, സിസ്‌റ്റേസും ഉൾപ്പെടെ നിരവധി ആളുകൾ എത്തി. തുടർന്ന് ഹോസ്പിറ്റൽ ഡേ ആഘോഷങ്ങൾ നടന്നു. പൗരോഹിത്യത്തിൻ്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ആശുപത്രി ചാപ്ലിൻ ഫാദർ അലക്സാണ്ടർ ഓലിക്കലിനെ ബൊക്ക നൽകിയും, പൊന്നാട അണിയിച്ചും ആദരിച്ചു. ഓലിക്കലച്ചൻ.അനുഗ്രഹ പ്രഭാഷണം നടത്തി. ആശുപത്രി അഡ്മിനിസ്ട്രേട്ടർ സിസ്റ്റർ സെൽവിൻ സി.എം.സി സ്വാഗതം ആശംസിച്ചു.പ്രെ വൻഷ്യാൾ സിസ്റ്റർ സിജി തെരേസ് ,പാലാ നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്ററ്റിംഗ് കമ്മിററി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ചീഫ് ഫിസിഷ്യൻ ഡോക്ടർ വിജയകുമാർ, മെഡിക്കൽ ഓഫീസർ ഡോക്ടർ ബെറ്റി ജോസ്, ഫിസിഷ്യൻ തോമസ് പൊരുന്നോലി, സിസ്റ്റർ മരിആൻ്റോ ,തുടങ്ങിയവർ പ്രസംഗിച്ചു.