Drisya TV | Malayalam News

നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സേവനം ആരംഭിക്കാൻ പദ്ധതി

 Web Desk    26 Jun 2024

നിലവിൽ യൂട്യൂബ് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയിലുള്ള സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്ളിക്സ്.സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സ് വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.കൂടുതൽ വലിയ വിപണികളിൽ സൗജന്യ സേവനങ്ങൾ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. പ്രത്യേകിച്ചും സൗജന്യ ടിവി നെറ്റ് വർക്കുകൾക്ക് സ്വീകാര്യതയുള്ള നാടുകളിൽ. അങ്ങനെയെങ്കിൽ ഇന്ത്യയിലും നെറ്റ്ഫ്ളിക്‌സിന്റെ സൗജന്യ സേവനം എത്താൻ സാധ്യതയേറെയാണ്.നേരത്തെ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നെറ്റ്ഫ്ളിക്‌സ് സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് പിൻവലിക്കുകയും ചെയ്തു.നെറ്റ്ഫ്ളിക്സിൻറെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾക്ക് പണം ചെലവാക്കാൻ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതൽ പേരെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാനാകുമെന്നാണ് നെറ്റ്ഫ്ളിക്സിന്റെ കണക്കുകൂട്ടൽ.എന്നാൽ പരസ്യ വിതരണത്തിന്റെ കാര്യത്തിൽ നെറ്റ്ഫ്ളിക്സ് ബഹുദൂരം പിന്നിലാണ്. സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാർഗം. സമീപകാലത്തായി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയും കമ്പനി നേരിട്ടിരുന്നു.

  • Share This Article
Drisya TV | Malayalam News