Drisya TV | Malayalam News

ഗൂഗിൾ മാപ്സ് ടൈംലൈൻ വെബിൽ യാത്രകളുടെ വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന പരിപാടിക്ക് അടിയവരയിടാൻ ഒരുങ്ങി ഗൂഗിൾ

 Web Desk    24 Jun 2024

ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസാണ് ഗൂഗിൾ മാപ്സ് നിർത്തുന്നത്. നിങ്ങൾ എവിടെയൊക്കെ പോകുന്നു,സിനിമകളെതൊക്കെയാണ് കാണുന്നത് തുടങ്ങിയ വിവരങ്ങൾ ഗൂഗിൾ മാപ്സ് ടൈംലൈൻ വെബിൽ കാണിക്കില്ല.ഗൂഗിൾ അതിന്റെ ശേഖരണകേന്ദ്രമായ 'ക്ലൗഡിൽ' സൂക്ഷിക്കുന്ന യാത്രാവിവരങ്ങൾ കാണിച്ച് മെയിൽ അയയ്ക്കാറുണ്ട്.എന്നാലിത് കൗതുകത്തിൽ ഉപരി സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയതോടെയാണ് ഗൂഗിൾ പുതിയ മാറ്റവുമായി എത്തിയത്.ഡിസംബർ ഒന്നോടെയാണ് ഇത് പൂർണമായി നടപ്പിലാക്കുക.നിർത്തലാക്കിയ ശേഷവും ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിൾ മാപ്സ് ആപ്പിന്റെ ടൈംലൈൻ ഓപ്ഷനിൽ മാറ്റം വരുത്തിയാൽ മതി.മൊബൈലിൽ സുരക്ഷിതമായിരുന്നാൽ മതിയെന്നും അത്യാവശ്യഘട്ടത്തിൽ ആ മൊബൈൽ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങൾ പുറത്തുവന്നോട്ടെയെന്നുമാണ് പുതിയ തീരുമാനം.

  • Share This Article
Drisya TV | Malayalam News