ക്ലാസ് റൂമുകൾ ചാറ്റ് ജിപിറ്റിയുടെ സഹായത്തോടെ എങ്ങനെ കൂടുതൽ സ്മാർട്ടാക്കാം എന്നതിൽ വെറ്ററിനറി സർവകലാശാല അധ്യാപകർക്കായി ദേശീയ തലത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.മെയ് മാസം ആറാം തീയതി രാവിലെ 9 മുതൽ 5 വരെയാണ് പരിശീലനം.സ്കൂൾ,കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്ക് പങ്കെടുക്കാം.വിരസമെന്നു തോന്നിക്കുന്ന ക്ലാസ് മുറികളെയും അധ്യാപന ശാസ്ത്രത്തെയും കൂടുതൽ ആവേശകരമാക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധ്യാപകരെ പ്രാപ്തരാക്കും. വിഷയത്തിലുള്ള പ്രാവീണ്യത്തേക്കാൾ അധ്യാപനരീതി കൂടുതൽ പ്രധാനമാകുന്ന കാലമാണിത്. വിദ്യാർത്ഥികളിൽ താത്പര്യവും അഭിനിവേശവും പ്രതീക്ഷയും വളർത്തുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ സൃഷ്ടിക്കാൻ കൃത്രിമബുദ്ധി പോലുള്ള സാങ്കേതിക വിദ്യകൾ സഹായിക്കുന്നു.തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കാമ്പസിലെ അക്കാദമിക് സ്റ്റാഫ് കോളേജിൽ വച്ചാണ് പരിശീലനം.. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ സൗകര്യമുണ്ട്. നേരിട്ടു പങ്കെടുക്കുന്നവർക്ക് 1000 രൂപയും ഓൺലൈൻ ഉള്ളവർക്ക് 500 രൂപയുമാണ് ഫീസ്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ക്ലാസിന്റെ വീഡിയോകളും നൽകും.പൂനെയിലെ എസ്പയർ ടെക്നോളജീസ് ഡയറക്ടറായ ഡോ.സുരേഷ് നമ്പൂതിരിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. താത്പര്യമുള്ളവർക്ക് 9446203839 എന്ന നമ്പറിൽ ബന്ധപ്പെടുക.