അയോഗ്യയാക്കിയതിനെതിരെ തൊടുപുഴ നഗരസഭ ഒമ്പതാം വാർഡ് കൗൺസിലറായിരുന്ന
ജെസി ജോണി കൊടുത്ത അപ്പീൽ തള്ളി.സിംഗിൾ ബഞ്ചിന്റെ വിധി ഡിവിഷൻ അംഗീകരിച്ചു ബെഞ്ചും അംഗീകരിച്ചു. 2020ൽ നടന്ന തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്വതന്ത്രയായി ഒൻപതാം വാർഡിൽ നിന്നാണ് ജെസ്സി ജോണി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന ചെയർമാൻ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ജെസ്സി ജോണി കൂറുമാറി എൽഡിഎഫ് പക്ഷത്ത് എത്തി. ഇവരെ വൈസ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെതിരെ മുസ്ലിം ലീഗ് മുൻ കൗൺസിലർ സി കെ ജാഫർ കൗൺസിലർ എം എ കരീം എന്നിവർ ജെസ്സി ജോണിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ ഇവരുടെ വാദം കമ്മീഷൻ തള്ളുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയിൽ ഇവർ ഫയൽ ചെയ്ത റിട്ടാണ് പിന്നീട് അംഗീകരിക്കപ്പെട്ടത്. സിംഗിൾ ബെഞ്ചിന്റെ വിധിയ്ക്കെതിരെ ജെസ്സി ജോണി നൽകിയിരുന്ന അപ്പീലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചും തള്ളിയിട്ടുള്ളത്. നേരത്തെ യുഡിഎഫിൽ നിന്നും കൂറുമാറി എൽഡിഎഫിലെത്തിയ മാത്യു ജോസഫിനെയും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. 35 അംഗ കൗൺസിലിൽ ഇപ്പോൾ എൽഡിഎഫിന് 13 അംഗങ്ങൾ മാത്രമാണുള്ളത് യുഡിഎഫിന്റെ അംഗസംഖ്യ 12 ആണ് ബിജെപിക്ക് 8 അംഗങ്ങളുമാണ് ഉള്ളത്. ഇവരെ അയോഗ്യയാക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുൻ കൗൺസിലർ സി കെ ജാഫറും കൗൺസിലർ എംഎ കരീമും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സമീപിച്ചിരുന്നു.