പെരുമ്പാവൂർ ജോയിന്റ് ആർടി ഓഫീസിൽ കഴിഞ്ഞ ദിവസം കെഎൽ 40 എക്സ് 4444 എന്ന രജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പോയത് 3,02,000 രൂപയ്ക്ക്. കണ്ടന്തറ സ്വദേശി ഫെൻസിയാണ് മഹീന്ദ്ര എക്സ് ഇവി വാഹനത്തിനുവേണ്ടി ഫാൻസി നമ്പർ ലേലത്തിൽ എടുത്തത്.ജിഎസ്ടി കുറവു വന്നതിനാൽ അടുത്തിടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ ബുക്കിങ് പ്രകാരം 90 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഓരോ ആഴ്ചയിലെയും ബുക്കിങ് അനുസരിച്ച് തിങ്കളാഴ്ചകളിലാണ് നമ്പർ അലോട്ട് ചെയ്യുന്നത്.കഴിഞ്ഞ തിങ്കളാഴ്‌ച അഞ്ച് ഫാൻസി നമ്പറുകൾ ലേലത്തിനുണ്ടായിരുന്നു. ഫാൻസി നമ്പറുകൾക്ക് 50,000 രൂപയാണ് ഫീസ്. ഒന്നരമാസം മുൻപ് 3333 എന്ന നമ്പർ നാലുലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയിരുന്നു.