എ.ഐ കാമറകൾ പൂർണമാ യും പ്രവർത്തനക്ഷമമായതോടെ കോഴിക്കോട് ജില്ലയിലെ വാഹന നിയമലംഘനം പിടികൂടുന്നത് റെ ക്കോഡിലെത്തി. സെപ്റ്റംബറിലെ ഓണത്തി രക്കും വാഹനപ്പെരുപ്പവുമാണ് നിയമലംഘ നക്കണക്ക് വർധിപ്പിക്കാനിടയാക്കിയ മറ്റൊ രു കാരണം. പ്രവർത്തനരഹിതമായ മുഴുവൻ എ.ഐ കാമറകളും കഴിഞ്ഞ മാസത്തോടെ പ്രവർത്തനക്ഷമമായതും എൻഫോഴ്സ്മെ ന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരുടെ പ്രവർത്തന വും മുൻകാലങ്ങളിലൊന്നുമില്ലാത്തവിധമാ ണ് നിയമലംഘനങ്ങൾ പിടികൂടിയത്.
ഹെൽമറ്റ് ധരിക്കാത്തതിന് കഴിഞ്ഞ ആഗസ്റ്റി ൽ 19879 നിയമലംഘനങ്ങളായിരുന്നു പിടി കൂടിയിരുന്നതെങ്കിൽ 30877 വാഹനങ്ങൾ ക്കാണ് സെപ്റ്റംബറിൽ പിഴവീണത്. ജൂണി ൽ 12188 നിയമലംഘനങ്ങൾക്കാണ് എൻ ഫോഴ്സസ്മെന്റ് പിഴയിട്ടത്. സീറ്റ് ബെൽറ്റ് ധരി ക്കാത്തതിന് ആഗസ്റ്റിൽ 10971പേർക്കും സെപ്റ്റംബറിൽ 16822 പേർക്കും പിഴ നൽ കി. ജൂണിൽ 6325 നിയമലംഘനങ്ങളാണ് ക ണ്ടെത്തിയത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹന മോടിച്ചതിന് സെപ്റ്റംബറിൽ 390 പേരെ നി യമനടപടിക്ക് വിധേയമാക്കി. ആഗസ്റ്റിൽ 246 ഉം ജൂണിൽ 181 ചലാനുകളുമായിരുന്നുണ്ടാ യത്. മൂന്നുപേരെ വെച്ച് ഇരുചക്രവാഹനമോ ടിച്ചതിന് ആഗസ്റ്റിൽ 585 ഉം സെപ്റ്റംബറിൽ 1134 പേരിൽനിന്നും പിഴയിട്ടു. എൻഫോ ഴ്സസ്മെന്റ് വിഭാഗത്തിൻ്റെ നാലു വാഹനങ്ങൾ രണ്ട് ഷെഡ്യൂളുകളിലായി പ്രവർത്തിച്ചു.