Drisya TV | Malayalam News

ദമാം കിങ് ഫഹദ് വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം

 Web Desk    9 Oct 2025

പ്രവേശനക്ഷമത വർധിപ്പിക്കുന്നതിന് ദമാം കിങ് ഫഹദ് വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) ലെവൽ വൺ ആക്സസിബിലിറ്റി എൻഹാൻസ്മെന്റ് സർട്ടിഫിക്കേഷൻ ആണ് ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സൗദി വിമാനത്താവളമാണിത്.രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രായമായവരും വികലാംഗർ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഏറ്റവും മികച്ച തലത്തിലുള്ള സമഗ്ര യാത്രാ അന്തരീക്ഷം നൽകുന്നതിനുള്ള വിമാനത്താവളത്തിന്റെ പ്രതിബദ്ധതയ്ക്കുള്ള രാജ്യാന്തര അംഗീകാരമാണിത്.

  • Share This Article
Drisya TV | Malayalam News