സാഹിത്യത്തിനുള്ള 2025ലെ നൊബേൽ പുരസ്‌കാരം ഹംഗേറിയൻ എഴുത്തുകാരൻ ലാലോ ക്രാസ് ഹോർകയ്ക്ക്. ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ പ്രധാന പേരുകളിലൊന്നായി കണക്കാക്കപ്പെടുന്ന ക്രാസ്‌നഹോർകയ് തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്.2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയിട്ടുണ്ട്.
1985 ൽ പുറത്തുവന്ന സറ്റാൻറ്റാൻഗോ ആണ് ആദ്യ കൃതി. ദ് മെലങ്കളി ഓഫ് റെസിസ്‌റ്റൻസ്, വാർ ആൻഡ് വാർ, സീബോ ദെയർ ബിലോ, ദ് ബിൽ, ദ് ലാസ്‌റ്റ് വൂൾഫ് ആൻഡ് ഹെർമൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ.