Drisya TV | Malayalam News

ഡിജിറ്റൽ കറൻസി ഒറ്റ പ്ലാറ്റ്ഫോമിൽ ഉപയോഗിക്കാം, പുതിയ വാലറ്റ് ഹോൾഡർ പുറത്തിറക്കി ആർബിഐ 

 Web Desk    9 Oct 2025

വ്യക്തികൾ തമ്മിലും വ്യക്തികളും വ്യാപാരികൾ തമ്മിലും ഇടപാടു നടത്താൻ മാത്രമുപയോഗിച്ചിരുന്ന റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി (സിബിഡിസി) കൂടുതൽ മേഖലകളിലേക്ക്. പല ആപ്പുകളിലെ ഡിജിറ്റൽ കറൻസി ഒറ്റ പ്ലാറ്റ്ഫോമിൽ ഉപയോഗിക്കാവുന്ന രീതിയിൽ പുതിയ വാലറ്റ് ഹോൾഡർ ആർബിഐ ചൊവ്വാഴ്‌ച പുറത്തിറക്കി. അക്കൗണ്ടില്ലാത്തവർക്ക് മൊബൈൽ നമ്പർ മാത്രം നൽകി പണം അയക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. തുടക്കത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് വഴിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കുന്നത്.

ഡിജിറ്റൽ രൂപയെ കൂടുതൽ ജനകീയ മാക്കുന്നതിന് ഡിജിറ്റൽ രൂപ മൊബൈൽ വാലറ്റിനെ യുപിഐ ആപ്പിൽ സംയോജിപ്പിക്കുന്ന സൗകര്യവും അവതരിപ്പിച്ചു. എൻപിസിഐയുടെ ഭീം പ്ലാറ്റ്ഫോമിലേക്കാണ് ആർബിഐ ഡിജിറ്റൽ കറൻസിയെ ബന്ധിപ്പിക്കുന്നത്. തുടക്കത്തിൽ ആക്‌സിസ്, കനറ ബാങ്കുകളിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

  • Share This Article
Drisya TV | Malayalam News