Drisya TV | Malayalam News

ഇന്ത്യന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്‌ക്കുമെന്ന് തായ് വാൻ 

 Web Desk    8 Oct 2025

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്‌ക്കുമെന്ന് തായ് വാന്‍. തായ് വാന്‍ – ആസിയാന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറായ ക്രിസ്റ്റി സു ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ തായ് വാന്‍ ഏറെ ആഗ്രഹിക്കുന്നതായും ക്രിസ്റ്റി സൂ പറഞ്ഞു.

“പത്ത് വര്‍ഷം മുന്‍പേ ഇന്ത്യയുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് തായ് വാന്‍ പഠനം തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ കുറഞ്ഞ താരിഫില്‍ തായ് വാന്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണ്. ഒരു സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കി അതിന് കീഴില്‍ ഇക്കാര്യം നടപ്പിലാക്കാം. “- ക്രിസ്റ്റി സു പറഞ്ഞു.അതേ സമയം ചൈനയുമായി എല്ലാ ബന്ധവും ഇല്ലാതാക്കാനാണ് തായ് വാനിലെ കമ്പനികള്‍ ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റി സു പറയുന്നു.

  • Share This Article
Drisya TV | Malayalam News