Drisya TV | Malayalam News

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മീഡിയം, ഹെവി ട്രക്കുകൾക്കും 25% തീരുവ ചുമത്തുമെന്ന് ട്രംപ്

 Web Desk    7 Oct 2025

എല്ലാ മീഡിയം ഹെവി ട്രക്കുകൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2025 നവംബർ 1 മുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാം മീഡിയം, ഹെവി ട്രക്കുകൾക്കും തീരുവ ചുമത്തുമെന്നാണ് പ്രഖ്യാപനം.

"2025 നവംബർ 1 മുതൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് വരുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും 25% തീരുവ ഏർപ്പെടുത്തും. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തുന്നതിനു നന്ദി”, ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. 2025 ഒക്ടോബർ 1 മുതൽ തീരുവ പ്രാബല്യത്തിൽ വരുമെന്ന് കഴിഞ്ഞ മാസം ട്രംപ് സൂചിപ്പിചിരുന്നു.

  • Share This Article
Drisya TV | Malayalam News