ആഭ്യന്തര പേയ്മെന്റ് ശൃംഖലയായ യുപിഐ വഴി നടത്തുന്ന പണമിടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ (ഒക്ടോബർ 8) മുതൽ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോർട്ട്.
ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്ന് ഇതു സംബന്ധിച്ച വൃത്തങ്ങൾ അറിയിച്ചു.ഇടപാടുകൾ സ്ഥിരീകരിക്കുന്നതിന് ബദൽ മാർഗ്ഗങ്ങൾ അനുവദിച്ചുകൊണ്ടുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല മാർഗ്ഗനിർദ്ദേശങ്ങളെ തുടർന്നാണ് ഈ നീക്കം. പണമിടപാടുകൾ സ്ഥിരീകരിക്കുന്നതിന് ന്യൂമെറിക് പിൻ ആവശ്യമുള്ള നിലവിലെ സംവിധാനത്തിൽനിന്ന് വലിയ മാറ്റമായിരിക്കും ഇത്.
യുപിഐ പ്രവർത്തിപ്പിക്കുന്ന നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്നതായി വൃത്തങ്ങൾ പറഞ്ഞു.