തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു.
പ്രധാനപ്പെട്ട പരിഷ്കരങ്ങൾ
. ഒരു പോളിങ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200-ൽ കൂടില്ല. ബിഹാറിൽ ഇത് 1500-ൽ നിന്ന് 1200 ആക്കി കുറച്ച് നടപ്പാക്കി കഴിഞ്ഞു. വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളിൽ തിരക്ക് ഒഴിവാക്കാനാണ് ഈ നടപടി. ബിഹാറിൽ ഇത് നടപ്പാക്കിയതോടെ 12,817 പുതിയ പോളിങ് സ്റ്റേഷനുകൾ കൂട്ടിച്ചേർക്കേണ്ടി വന്നു. ഇതോടെ സംസ്ഥാനത്ത് ബൂത്തുകളുടെ എണ്ണം 77,895 ൽ നിന്ന് 90,712 ആയി ഉയരുകയും ചെയ്തു.
. വോട്ടിങ് മെഷീനിൽ സ്ഥാനാർഥികളുടെ ചിത്രം ഇനി കളറാകും. നേരത്തെ അത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു. ഇത് സ്ഥാനാർഥികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി.
കൂടാതെ ക്രമനമ്പറിന്റെ ഫോണ്ട് വലുതാക്കുകയും സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ കളര്‍ ഫോട്ടോകളാക്കുകയും ചെയ്യുമെന്ന് ഗ്യാനേഷ് കുമാര്‍ അറിയിച്ചു.
. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരിക്കും. വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ അവരെ തിരിച്ചറിയുന്നതിനാണിത്. പോളിങ് ബൂത്തിന് പുറത്തുള്ള ഒരു മുറിയില്‍ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാം. ഈ പ്രക്രിയ ബിഹാറില്‍ ഉടനീളം നടപ്പിലാക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനായഎല്ലാ പോളിങ് സ്റ്റേഷനുകളിലും സമ്പൂര്‍ണ്ണ വെബ്കാസ്റ്റിങ് കവറേജ് ഉണ്ടായിരിക്കും.