Drisya TV | Malayalam News

2025ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

 Web Desk    6 Oct 2025

2025ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസുമായി (peripheral immune tolerance) ឈ കണ്ടെത്തലുകൾക്ക് മേരി ഇ. ബ്രാങ്കോ, ഫ്രെഡ് റാം്ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം.രോഗപ്രതിരോധ കോശങ്ങൾ നമ്മുടെ സ്വന്തം ശരീരത്തെ ആക്രമിക്കുന്നത് തടയുന്ന രോഗപ്രതിരോധ സംവിധാനത്തിലെ റെഗുലേറ്ററി ടി കോശങ്ങളെയാണ് പുരസ്കാര ജേതാക്കൾ തിരിച്ചറിഞ്ഞത്.

രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, എന്തുകൊണ്ടാണ് നമുക്ക് ഗുരുതരമായ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ പെട്ടെന്ന് പിടിപെടാത്തതെന്നും മനസ്സിലാക്കുന്നതിന് അവരുടെ കണ്ടെത്തലുകൾ നിർണ്ണായകമാണ്, നൊബേൽ കമ്മിറ്റിയുടെ ചെയർമാൻ ഓലെ കാംപെ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News