Drisya TV | Malayalam News

ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് അടച്ചിട്ട മ്യൂണിക് വിമാനത്താവളം തുറന്നു 

 Web Desk    6 Oct 2025

ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച്‌ച രാത്രി ജർമനിയിലെ മ്യൂണിക് വിമാനത്താവളം രണ്ടുതവണ അടച്ചിടേണ്ടി വന്നു, ശനിയാഴ്‌ച രാവിലെ വീണ്ടും തുറന്നു. ഇത് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു, വിമാന സർവിസുകൾ വൈകുമെന്ന് പ്രതീക്ഷിക്കുന്നു. ജർമനിയിലെ മ്യൂണിക് വിമാനത്താവളം വെള്ളിയാഴ്‌ച രാത്രി രണ്ടാം തവണയും അടച്ചിട്ട ശേഷം ശനിയാഴ്ച രാവിലെ വീണ്ടും തുറന്നു. ഡ്രോണുകൾ വീണ്ടും കണ്ടെത്തിയതിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്‌ച രാത്രി 11 ഓടെ വിമാനത്താവളത്തിൻ്റെ വടക്കൻ, തെക്കൻ റൺവേകൾക്ക് സമീപം രണ്ട് ഡ്രോണുകൾ കണ്ടതായി ഫെഡറൽ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. തിരിച്ചറിയാൻ കഴിയുന്നതിന് മുമ്പ് അവ പറന്നുപോയി.ശനിയാഴ്ചയും വിമാനങ്ങൾ വൈകിയേക്കാമെന്ന് വിമാനത്താവളം പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച്‌ച രാവിലെ വരെ വിമാനത്താവളം അടച്ചിട്ടത് മൂലം 6,500 ഓളം യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെയും വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു, ഇത് ഏകദേശം 3,000 യാത്രക്കാരെ ബാധിച്ചു.ബെൽജിയത്തിലും നോർവേയിലും ഡ്രോണുകൾ കണ്ടെത്തി. ഈ ഡ്രോണുകൾക്ക് ഉത്തരവാദികൾ ആരാണെന്ന് നിലവിൽ അധികാരികൾക്ക് ഒരു വിവരവുമില്ല. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും തന്ത്രപ്രധാനസ്ഥലങ്ങളിലും സംശയാസ്പദമായ ഡ്രോണുകൾ കണ്ടെത്തിയ നിരവധി സംഭവങ്ങളിൽ ഒന്നാണിത്.

  • Share This Article
Drisya TV | Malayalam News