കേരളത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തില്‍ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകള്‍ തുറക്കുന്ന സമയം ഒരു മണിക്കൂർ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതല്‍ കടകള്‍ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവർത്തിക്കുക.പുതിയ സമയക്രമം അനുസരിച്ച് റേഷൻ കടകള്‍ രാവിലെ 9 മുതല്‍ 12 വരെയും, വൈകുന്നേരം 4 മുതല്‍ 7 വരെയും പ്രവർത്തിക്കും. 2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ 8 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയും ആയിരുന്നു കടകള്‍ പ്രവർത്തിച്ചിരുന്നത്.