കാർ ലോണുകൾ റദ്ദാക്കാൻ ബാങ്കുകളിൽ തിരക്ക് കൂടുകയാണെന്ന് റിപ്പോർട്ട്. കാർ വായ്പകൾ റദ്ദാക്കാനുള്ള അപേക്ഷകളിൽ അസാധാരണമായ വർധനവ് സംഭവിക്കുന്നതായി പൊതുമേഖലാ ബാങ്കുകളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 22 മുതൽ കുറഞ്ഞ ജിഎസ്‍ടി നിരക്കുകൾ നടപ്പിലാക്കുന്നതുവരെ, അതായത് കാറുകളുടെ വില കുറയുന്നതുവരെ, വാങ്ങലുകൾ മാറ്റിവയ്ക്കാൻ ഉപഭോക്താക്കൾ താൽപ്പര്യപ്പെടുന്നതിനാലാണ് അംഗീകരിച്ച കാർ വായ്പകൾ റദ്ദാക്കാനുള്ള തിരക്ക് കൂടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 22 മുതൽ കാർ വാങ്ങുന്നവർക്ക് വലിയ ആശ്വാസം ലഭിക്കും. ജിഎസ്ടി കൗൺസിൽ അടുത്തിടെ കാറുകളുടെ ജിഎസ്ടി നിരക്കുകളിൽ വലിയ ഇളവ് പ്രഖ്യാപിച്ചു. അതുകൊണ്ടാണ് ഇതിനകം കാർ വായ്പകൾ അംഗീകരിക്കെപ്പെട്ട നിരവധി ഉപഭോക്താക്കൾ ഇപ്പോൾ ബാങ്കുകളിൽ നിന്ന് അവ റദ്ദാക്കുന്നത്.