ഇലോൺ മസ്ക് പിരിച്ചുവിട്ടതിന് പിന്നാലെ സ്വന്തം സംരംഭം ആരംഭിച്ച മുൻ ട്വിറ്റർ സിഇഒ പ്രയാഗ് അഗർവാളിന്റെ എ.ഐ കമ്പനി വൻകുതിപ്പിൽ. 'പാരലൽ വെബ് സിസ്റ്റംസ്' എന്ന പേരിലുള്ള സംരംഭത്തിലൂടെയാണ് പ്രയാഗ് തന്റെ തട്ടകം ഒരുക്കിയത്.ഓൺലൈൻ ഗവേഷണങ്ങൾക്കായി എ.ഐ സംവിധാനങ്ങളെ സഹായിക്കുന്നതിനുള്ള ക്ലൗഡ് പ്ലാറ്റ്ഫോമാണ് പാരലൽ.2022-ൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രയാഗിനെ പുറത്താക്കിയത്.തുടർന്ന് പ്രയാഗ് 2023-ൽത്തന്നെ പാലോ അൾട്ടോയിൽ പാരലൽ സ്ഥാപിക്കുകയും 25 പേരടങ്ങുന്ന ഒരു ടീം പതിയെ രൂപപ്പെടുത്തുകയുമായിരുന്നു.
വൻകിട കമ്പനികളുടെ പിന്തുണയോടെ മൂന്നുവർഷത്തിനുള്ളിൽ പാരലൽ 30 മില്യൺ ഡോളറിന്റെ നിക്ഷേപം നേടിക്കഴിഞ്ഞു. വിവിധ കമ്പനികളുടെ മില്യൺ കണക്കിന് റിസർച്ച് ടാസ്കുകൾ ദിവസേന തങ്ങൾ കൈകാര്യംചെയ്യുന്നുണ്ടെന്ന് പാരലലിന്റെ ഔദ്യോഗികരേഖകൾ സൂചിപ്പിക്കുന്നു. ഇതിൽ വേഗത്തിൽ വളരുന്ന എ.ഐ കമ്പനികളുമുൾപ്പെടുന്നുവെന്നാണ് അഗർവാൾ അവകാശപ്പെടുന്നത്.