നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി) എൻജിനീയറിംഗ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 13 വരെ അപേക്ഷകൾ സമർപ്പിക്കാം. ആകെ 475 ഒഴിവുകളാണുള്ളത്. അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ.
വിദ്യാഭ്യാസ യോഗ്യത
രാജ്യത്തെ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബി.ഇ/ ബി.ടെക് ബിരുദം.
പ്രായം: 27 വയസാണ് ഏറ്റവും ഉയർന്ന പ്രായപരിധി. എസ് സി, എസ്ടി, ഒബിസി, പിഡബ്ല്യൂഡി, എക്സ്എസ്എം എന്നീ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഇക്കാര്യം മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അപേക്ഷ ഫീസ്: ജനറൽ, ഒബിസി, സാമ്പത്തികമായി പിന്നാക്ക വിഭാഗം (ഇഡബ്ല്യൂഎസ്) എന്നിവർ 300 രൂപ അപേക്ഷ ഫീസ് നൽകണം. എസ്സി, എസ്ടി, എക്സ് സർവീസ്‌മെൻ എന്നിവർ അപേക്ഷ ഫീസ് സമർപ്പിക്കേണ്ടതില്ല.
ശമ്പളം: 40,000 രൂപ മുതൽ 1,40,000 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. ശമ്പളത്തിനൊപ്പം, കമ്പനി പോളിസികൾക്കനുസൃതമായി ക്ഷാമബത്ത, അധിക അലവൻസുകൾ, ടെർമിനൽ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.