അണ്ടർ-19 വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ കപ്പുയർത്തിയത്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ്യം 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. കളിയുടെ സർവമേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യൻ വനിതകൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി.ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റേന്തിയത്. ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
ടോസ് നേടി ആദ്യം ബാറ്റുചെയ് ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 82 റൺസിന് ഓൾഔട്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 23 റൺസെടുത്ത സിക് വാൻ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. ഓപ്പണർ ജെമ്മ ബോത്ത 16 റൺസും ഫേ കൗളിങ് 15 റൺസുമെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പർ കരാബോ മീസോ 10 റണ്ണെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആയുഷി ശുക്ല, വൈഷ്ണവി ശർമ, പരുണിക സിസോദിയ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
കന്നിക്കിരീടം ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്ക നിരാശയോടെ മടങ്ങി. അപരാജിതരുടെ പോരാട്ടം കണ്ട ഫൈനലിൽ ഇന്ത്യ അത്. തുടർന്ന് രണ്ടാം കിരീടം സ്വന്തമാക്കി. പ്രഥമ ടൂർണമെന്റിൽ കിരീടംനേടിയ ഇന്ത്യൻ സംഘം ആധികാരികമായി തന്നെ കിരീടം നിലനിർത്തി. ടൂർണമെന്ററിലുടനീളം മിന്നും ഫോം കാഴ്‌ചവെച്ച മലയാളി താരവും പേസ് ബൗളറുമായ വി.ജെ. ജോഷിത കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ആറുവിക്കറ്റ് നേടിയ വയനാട്ടുകാരി ടൂർണമെന്റിലെ ആദ്യകളിയിൽ വിൻഡീസിനെതിരേ അഞ്ചുറൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തി്. കളിയിലെ താരമാവുകയും ചെയ്തിരുന്നു. .