Drisya TV | Malayalam News

കോടതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പതാക ഉയർത്തണം എന്ന ഹൈക്കോടതി നിർദേശം തള്ളി അഭിഭാഷകർ

 Web Desk    12 Aug 2026

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോടതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പതാക ഉയർത്തണം എന്ന ഹൈക്കോടതി നിർദേശം തള്ളി അഭിഭാഷകർ. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ആണ് നിർദേശം അംഗീകരിക്കാൻ കഴിയില്ല എന്നറിയിച്ചത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹൈക്കോടതിയുടെ മുന്നിൽ അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡൻാണ് സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നത്. ഇത് മാറ്റിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉയർത്തണം എന്ന നിർദേശം കോടതി മുന്നോട്ട് വച്ചത്.ഇത്തവണയും പ്രസിഡൻ്റ് തന്നെ പതാകയുയർത്തും എന്നാണ് അഭിഭാഷകരുടെ തീരുമാനം. അസോസിയേഷൻ്റെ തീരുമാനം കോടതി രജിസ്ട്രിയെ ഔദ്യോഗികമായി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു. 

ആഗസ്റ്റ് 15-ന് അസോസിയേഷൻ സംഘടപ്പിക്കുന്ന ചടങ്ങിൽ ഹൈക്കോടതിയലെ മുഴുവൻ ജഡ്‌ജിമാരും പങ്കെടുക്കും. സാധാരണ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കാണ് ചീഫ് ജസ്റ്റിസ് പതാകയുയർത്തുക. ഈ രീതി തന്നെ തുടരണം എന്നാണ് താൽപര്യമെന്നും അസോസിയേഷൻ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News