ഇന്ത്യൻ സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനവും ഓൺ-അറൈവൽ വിസ സൗകര്യവും നൽകിയിരുന്ന നാല് വിദേശ രാജ്യങ്ങൾ തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങളിൽ മാറ്റം വരുത്തി. ഇറാൻ, ബൊളീവിയ, കേപ് വെർഡെ ദ്വീപുകൾ, നിക്കരാഗ്വ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർക്കുള്ള വിസ ചട്ടങ്ങൾ കർശനമാക്കിയത്. യാത്രയ്ക്ക് മുൻപ് മുൻകൂർ അനുമതിയോ ഇ-വിസയോ നിർബന്ധമാക്കുന്ന രീതിയിലേക്കാണ് ഈ രാജ്യങ്ങൾ മാറിയത്. ഹെൻലി പാസ്പോർട്ട് ഇൻഡക്സിലെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പാസ്പോർട്ടിന്റെ റാങ്കിങ് 75-ൽ നിന്ന് 81-ലേക്ക് താഴ്ന്നു. നിലവിൽ 55 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാനാകുന്നത്.