വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്സിങ് ജോലി നേടിയ 27 പേരെ ഖത്തർ പുറത്താക്കി. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ, ലൈസൻസ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയത്.കഴിഞ്ഞ 6 മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്. പ്രാഥമിക പരിശോധനയിൽ തന്നെ രേഖകൾ വ്യാജമാണെന്നു കണ്ടെത്തി.