Drisya TV | Malayalam News

പഴങ്ങളിലേയും പച്ചക്കറികളിലേയും സ്റ്റിക്കർ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി

 Web Desk    5 Apr 2026

കടകളിൽ നിന്നും വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും പതിപ്പിക്കുന്ന സ്റ്റിക്കറുകൾ അത്ര നിസാരക്കാരല്ല. അത് ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ).

ഇത്തരം സ്റ്റിക്കറുകളും ആ ഭാഗത്തെ തൊലിയും കളഞ്ഞ് കഴുകിയെടുത്ത ശേഷം മാത്രമേ ആ പഴങ്ങൾ കഴിക്കാവൂ എന്നും എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. സ്റ്റിക്കറുകൾ പതിപ്പിച്ച പശയിലേയും മഷിയിലേയും രാസവസ്തക്കുൾ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്നതാണ് കാരണം.ഈ സ്റ്റിക്കറുകളിൽ സിന്തറ്റിക് പശയും വിഷാംശം അടങ്ങിയ മഷിയും ഉപയോഗിക്കുന്നുണ്ട്. ഇവ അബദ്ധത്തിൽ വായിലായാൽ തൊണ്ടയിലും വയറിലും അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുണ്ട്. ഇതുമൂലം ദഹനക്കേട്, ശ്വാസംമുട്ടൽ, ഛർദ്ദി തുടങ്ങിയ അസുഖങ്ങളുണ്ടാകാനും സാധ്യത കൂടുതലാണ്.

  • Share This Article
Drisya TV | Malayalam News