Drisya TV | Malayalam News

സ്വീഡനിൽ കസിൻസും മറ്റ് രക്തബന്ധമുള്ളവരും തമ്മിലുള്ള വിവാഹങ്ങൾ പൂർണമായും നിരോധിച്ചു

 Web Desk    1 Jun 2026

സ്വീഡനിൽ കസിൻസും (അടുത്ത ബന്ധുക്കൾ) മറ്റ് രക്തബന്ധമുള്ളവരും തമ്മിലുള്ള വിവാഹങ്ങൾ പൂർണമായും നിരോധിച്ചു. സ്വീഡിഷ് പാർലമെന്റ് ഏകകണ്ഠമായാണ് ഈ പുതിയ നിയമം പാസാക്കിയത്.പുതിയ നിയമപ്രകാരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് രാജ്യത്ത് കർശനമായ വിലക്കുണ്ടാകും. ഇതിനുപുറമെ, വിദേശരാജ്യങ്ങളിൽ വച്ച് നടത്തുന്ന ഇത്തരം വിവാഹങ്ങൾക്ക് പൊതുവായ നിയമങ്ങൾ അനുസരിച്ച് സ്വീഡനിൽ ഇനിമുതൽ നിയമസാധുത ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

സ്വന്തം സഹോദരങ്ങളുടെ നേരിട്ടുള്ള തലമുറയിൽപെട്ടവർ, ഒരു അമ്മയുടെയോ അച്ഛന്റെയോ മാത്രം മക്കളായവർ, ദത്തെടുത്ത സഹോദരങ്ങൾ എന്നിവർക്കും വിലക്ക് ബാധകമാണ്. ദുരഭിമാനത്തിന്റെ പേരിൽ കുടുംബങ്ങളിൽ നടക്കുന്ന പീഡനങ്ങൾ, അതിക്രമങ്ങൾ, മറ്റ് മാനസിക സമ്മർദങ്ങൾ എന്നിവ തടയുകയാണ് പ്രധാന ലക്ഷ്യം. ജൂലൈ 1 മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരും.

  • Share This Article
Drisya TV | Malayalam News