Drisya TV | Malayalam News

നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 Web Desk    6 Jun 2026

നടനും സംവിധായകനുമായ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ (വെന്റിലേറ്റർ) നിരീക്ഷണത്തിലാണ്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. എന്നാൽ, നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

  • Share This Article
Drisya TV | Malayalam News