രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ട് കാൻഡെല പി 12 മുംബൈയിൽ പുറത്തിറങ്ങി. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, അലിബാഗ്, എലിഫന്റാ ഗുഹകൾ എന്നിവയ്ക്കിടയിൽ വേഗതയേറിയതും സുഗമവും മലിനീകരണമില്ലാത്തതുമായ ജലയാത്രയാണ് ലക്ഷ്യം.പറക്കുന്ന ബോട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കേരളത്തിന് സമാനമായ രീതിയിൽ ജലഗതാഗതം ശക്തമായി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മഹാരാഷ്ട്ര സർക്കാർ ഹൈടെക് ബോട്ട് അവതരിപ്പിച്ചിട്ടുള്ളത്.
സ്വീഡിഷ് നിർമാതാക്കളായ കാൻഡേല വികസിപ്പിച്ചെടുത്ത ഇലക്ട്രിക് ബോട്ടാണിത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, അലിബാഗ്, എലിഫന്റാ ഗുഹകൾ എന്നിവയ്ക്കിടയിൽ വേഗതയേറിയതും സുഗമവും മലിനീകരണമില്ലാത്തതുമായ ജലയാത്രയാണ് ലക്ഷ്യം. ഓഫ് ഇന്ത്യയിൽനിന്ന് രണ്ട് പ്രധാന റൂട്ടുകളായ അലിബാഗിലേക്കും എലിഫന്റാഗുഹകളിലേക്കും ഈ ബോട്ടുകൾ സർവീസ് നടത്തും. പരമ്പരാഗത യാത്രാ ബോട്ടുകൾക്ക് പകരം വേഗതയേറിയതും സുരക്ഷിതവും സമയംലാഭിക്കുന്നതുമായ ബദൽയാത്രാമാർഗം യാത്രക്കാർക്ക് നൽകുന്നതിനാണ് പുതിയ സർവീസ് രൂപകല്പന ചെയ്തിരിക്കുന്നത്.
നൂതനമായ ഹൈഡ്രോഫോയിൽ സാങ്കേതികവിദ്യയാണ് ബോട്ടിന്റെ സവിശേഷത. ഒരു നിശ്ചിതവേഗതയിൽ എത്തുമ്പോൾ, ബോട്ട് ജലോപരിതലത്തിൽനിന്ന് പൂർണമായും ഉയർന്ന് വായുവിൽ പൊങ്ങിപറക്കും. ഇത് ജലഘർഷണം ഗണ്യമായി കുറയ്ക്കും. പരമ്പരാഗത ജലയാത്രയിലെ കുലുക്കങ്ങളിൽനിന്ന് യാത്രക്കാർക്ക് ആശ്വാസം നൽകുന്ന ഒരു സവിശേഷ രൂപകല്പന കൂടിയാണിത്. തിരമാലകൾക്ക് മുകളിലൂടെ തെന്നി നീങ്ങുന്നതിനാൽ, യാത്ര കൂടുതൽ സുഖകരമാണ്. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായും ഈ സംരംഭം പ്രവർത്തിക്കുന്നു.കാൻഡെല പി 12 പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും പുകയോ മലിനീകരണമോ ഉണ്ടാക്കാത്തതുമാണ്. സർവീസ് എന്നുമുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.